കോഴിക്കോട് ചക്കിട്ടപാറയിൽ ജീവനൊടുക്കിയ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മൃതദേഹവുമായി കളക്ടറേറ്റിനു മുന്നിൽ കുത്തിയിരിക്കുമെന്ന് പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികൾ അറിയിച്ചു. ഇന്നലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരനാ ജോസഫ് തൂങ്ങി മരിച്ചത്. ഇദ്ദേഹത്തിനും കിടപ്പുരോഗിയായ മകൾക്കും 5 മാസമായി പെൻഷൻ മുടങ്ങിയിരുന്നു. പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ജോസഫ് പഞ്ചായത്ത് ഓഫീസിൽ കത്ത് നൽകിയിരുന്നു.