കർണാടകയിൽ അധികാരം തിരിച്ചു പിടിച്ച് കോൺഗ്രസ്. 137 സീറ്റുകളുമായി അധികാരത്തിലേക്ക്. ശക്തികേന്ദ്രങ്ങളിൽ പോലും നേട്ടം ഉണ്ടാക്കാനാകാതെ ബിജെപിയും, പ്രതീക്ഷിച്ച തിളക്കമില്ലാതെ ജെഡിഎസും.
അതോടൊപ്പം കോൺഗ്രസിന്റെ വിജയം കർണാടകയിലെ അതിരുകളിൽ ഒരുങ്ങില്ലെന്ന് വിഡി സതീശനും, പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണിതെന്ന് ശശി തരൂരും,2024 ജയിക്കാനുള്ള ആവേശമാണിതെന്ന് രമേശ് ചെന്നിത്തലയും, രാഹുൽ ഗാന്ധിയുടെ സ്നേഹമതിൽ കെട്ടാനുള്ള തീക്ഷ്ണമായ പോരാട്ടത്തിന് ജനങ്ങൾ കൊടുത്ത സമ്മാനമാണ് കർണാടക വിജയമെന്ന് കെ സുധാകരനും പ്രതികരിച്ചു.