എറണാകുളം മറൈൻഡ്രൈവിൽ നവകേരള സദസിനിടെ സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിനെ ആളുമാറി മർദിച്ചെന്ന് പരാതി. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗം റയീസിനാണ് മർദ്ദനമേറ്റത്. പാർട്ടി മെമ്പറാണെന്ന് പറഞ്ഞിട്ടും സിപിഐഎം പ്രവർത്തകർ മർദിച്ചെന്ന് റയീസ് പറഞ്ഞു. അമ്പതിലധികം ആളുകൾ കൂട്ടം ചേർന്ന് മർദിച്ചെന്നാണ് പരാതി.പാലാരിവട്ടം ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് റയീസ്. ഇന്നലെ മറൈൻഡ്രൈവിലെ നവ കേരള സദസിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ലഘുലേഖ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്റ് അസോസിയേഷൻ പ്രവർത്തകരെ മർദ്ദിക്കുന്നതിനിടയിൽ സിപിഐഎമുക്കാർ റായീസിനെയും മർദിക്കുകയായിരുന്നു.
നവകേരള സദസിനിടെ സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിനെ ആളുമാറി മർദിച്ചെന്ന് പരാതി
