വാഹനാപകടത്തെ തുടർന്ന് ഇന്നലെ ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷ് ചികിത്സ നൽകുന്നതിനിടെ ഡോക്ടറെ ആക്രമിച്ചതായി പരാതി.തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സംഭവം.ചികിത്സ നൽകുന്നതിനിടെ മഹേഷ് ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഇന്നുച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.