എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൈരളി ന്യൂസിനെതിരെ എഐസിസി നിയമ വിഭാഗം ചെയർമാൻ ഡോ അഭിഷേക് സിംഗ്വി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചതെന്നും ചിത്രത്തിന് മുകളിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തുവെന്നും പരാതികളിൽ പറയുന്നു. പൊതുജനങ്ങൾക്കിടയിൽ കെസിയുടെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്നും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ചാനലിൽ നിന്നും വ്യാജ ചിത്രം അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കെ സി വേണുഗോപാലിനെതിരെ വ്യാജ പ്രചാരണമെന്ന് പരാതി
