അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് പരാതി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരായ വിമർശനം ഉന്നയിച്ചതിനാണ് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് സന്തോഷ് കുമാർ എം പി പരാതി നൽകിയത്. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുൾപൊട്ടലുണ്ടാകും എന്ന മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട് എന്ന് നോട്ടീസിൽ പറയുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
