മാസപ്പടി കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി ഷോൺ ജോർജ്. കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ഗൃഹപാഠം ചെയ്തിട്ടാണെന്നും ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്നും പരാതിക്കാരനും അഭിഭാഷകനുമായ ഷോൺ ജോർജ്ജ് വ്യക്തമാക്കി.
വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി പരാതിക്കാരനായ ഷോൺ ജോർജ്
