ജമ്മു കശ്മീരിലെ അനന്തനാഗിലും, കിഷ്ത്വറിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അനന്തനാഗിന് പിന്നാലെയാണ് ജമ്മുവിലെ കിഷ്ത്വറിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. ഇവിടെ രണ്ട് ഭീകരരർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ഇവരെ കണ്ടെത്താൻ ഊർജ്ജിത നടപടി തുടരുകയാണ്. ഇവർ ഒളിച്ചിരിക്കുന്ന പ്രദേശം സേന പൂർണ്ണമായി വളഞ്ഞു. ഏറ്റുമുട്ടലിൽ ഹവീൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ്മ എന്നിവർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ ഒരു നാട്ടുകാരൻ മരിച്ചു. രണ്ട് നാട്ടുകാരുടെ നില ഗുരുതരമായി തുടരുകയാണ്.
ജമ്മു കശ്മീരിലെ രണ്ടിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
