തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് അറസ്റ്റു ചെയ്ത സിഐ പി ആര് സുനു മറ്റൊരു ബലാല്‍സംഗക്കേസിലും പ്രതി. മുളവുകാട് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരിക്കെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ തൃക്കാക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശിനിയെ പിഡീപ്പിച്ച കേസിലാണ് അറസ്റ്റ്.
സിഐ പി ആർ സുനു മറ്റൊരു ബലാത്സംഗ കേസിലും റിമാൻഡിലായ ആളാണ്ള്. ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനംനൽകി പീഡിപ്പിച്ച കേസിലാണ് റിമാന്റിലായത്. 2021 ഫെബ്രുവരിയിലാണ് സംഭവം.എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്.
മുളവുകാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലാകുന്നത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാൻഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു. മരട് സ്വദേശിയായ സുനു രണ്ട് കുട്ടികളുടെ അച്ഛൻ കൂടിയാണ്. കൊച്ചി മുളവുകാട് അടക്കം നേരത്തെയും സമാനപരാതി ഉദ്യോഗസ്ഥനെതിരെ ഉണ്ടായിട്ടുണ്ട്. വകുപ്പ് തല നടപടി ഉടൻ ഉണ്ടായേക്കും.