ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. കുരിശുമരണത്തിന് മുന്നോടിയായി യേശുക്രിസ്തു ശിഷ്യൻമാരുടെ കാൽകഴുകിയതിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹ.ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും.വിശുദ്ധകുർബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്.നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും,ഐക്യവും സ്നേഹവുമുള്ള സഭാ സമൂഹവും കുടുംബവുമായി നല്ല മാതൃകയാക്കണമെന്നും പെസഹാ ദിന സന്ദേശമായി കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.