ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ച് മുഖ്യമന്ത്രിപിണറായി വിജയൻ. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട് എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന് അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത് സ്വന്തം ശരീരശേഷി വച്ചല്ല, ശരീരശേഷി വച്ച് അതിന് കഴിയില്ലെന്നും നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ അംഗം ആക്രമിക്കാൻ പോവുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച ശേശമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. എന്നാൽ ഉയരം കുറഞ്ഞ ആളുകളോട് മുഖ്യമന്ത്രിക്ക് എന്താണ് ദേഷ്യം മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്പീക്കർക്ക് കത്ത് നൽകുമെന്നും പുതിയ കാലത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലേ ഏതുകാലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി
