എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ എസ്.എഫ്.ഐ.ക്ക് തെറ്റുകൾ സംഭവിക്കാതിരിക്കട്ടെ എന്ന് ഉപദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ ഇപ്പോൾ തുടർന്നുപോകുന്ന രീതിയിൽ സംശുദ്ധമായ രീതികൾ തുടരുകയെന്നും എതെങ്കിലും തരത്തിലുള്ള തെറ്റുകൾ സംഭവിക്കാതിരിക്കുക തെറ്റിനെതിരേ നല്ല തോതിൽ പടപൊരുതുന്ന നില സ്വീകരിക്കുകയെന്നും അങ്ങനെ എസ്.എഫ്.ഐ.യുടെ പ്രത്യേകത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെ ആക്രമണങ്ങൾ നേരിട്ടിട്ടും എസ്.എഫ്.ഐ എന്ന പ്രസ്ഥാനം ആരുടെയും ജീവനെടുത്തിട്ടില്ല ഇതിൽ സംഘടനയ്ക്ക് അഭിമാനിക്കാം എന്നും കാംപസുകളിൽ മർദനങ്ങൾ ഏറ്റുവാങ്ങിയിട്ടും തിരികെ അക്രമത്തിന്റെ വഴിയിലേക്കിറങ്ങാത്തത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ.ക്ക് തെറ്റുകൾ സംഭവിക്കാതിരിക്കട്ടെ എന്ന് ഉപദേശിച്ച് മുഖ്യമന്ത്രി
