മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമര്‍ശിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. എല്ലാവർക്കും ഈ നാട്ടിൽ ജീവിച്ചു വിജയിക്കാൻ കഴിയുന്നില്ല. സീറോ മലബാർ സഭയിൽ നിന്നും മാത്രമല്ല, മറ്റെല്ലാ വിഭാഗത്തിൽ പെടുന്നവരിൽ നിന്നും യുവജനങ്ങൾ പുറത്തേക്ക് പോകുന്നത് കൂടുതലാണ്. ഇതിനു മാറ്റം വരുത്താൻ ഭരണാധികാരികൾ ശ്രമിക്കണമെന്നും ബിഷപ്പ്ആവശ്യപ്പെട്ടു. യുവാക്കളുടെ കുടിയേറ്റത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്നും ബിഷപ്പ് പറഞ്ഞു. ആർച്ച് ബിഷപ്പിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു വി ഡി സതീശന്റേത്.
യുവാക്കളുടെ കുടിയേറ്റ വിഷയത്തിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസരംഗം ശാക്തീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ കുട്ടികൾക്ക് എന്തു പഠിക്കണം എവിടെ പഠിക്കണം എന്നൊക്കെ സ്വയം തീരുമാനിക്കാനുള്ള കഴിവുണ്ട്. പഴയ കാലമല്ല ഇപ്പോഴുള്ളത്. സർക്കാർ നടപടികൾ ചിട്ടയോടു കൂടി തന്നെ നടക്കുന്നുണ്ട് എന്നാൽ ഒറ്റ ദിവസം കൊണ്ട് എല്ലാം നേരെയാക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.