ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രമേയം പാസാക്കി. പ്രാദേശിക മാധ്യമപ്രവർത്തകനെതിരെയാണ് സിപിഎം പ്രമേയം പാസാക്കിയത് . പ്രാദേശികമാധ്യമപ്രവർത്തകൻ നൽകിയ വാർത്തയാണ് ജോസഫിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നും, അതിനാൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നുമാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്.
ക്ഷേമപെൻഷൻ ലഭിക്കാത്തതുമൂലം ജീവിതം വഴിമുട്ടി എന്ന് കാണിച്ച്, രേഖാമൂലം ജോസഫ് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പഞ്ചായത്തിൽ നിന്നും തീരുമാനം ഒന്നും ലഭിക്കാതെ വന്നപ്പോഴാണ് അദ്ദേഹം ജീവനൊടുക്കിയത്. എന്നാൽ ജോസഫ് ഇത്തരം ഒരു കടുംകൈ ചെയ്യാൻ കാരണം മാധ്യമപ്രവർത്തകൻ നൽകിയ വാർത്തയാണെന്ന് വരുത്തി തീർക്കാനാണ് സിപിഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് ശ്രമിക്കുന്നത്. പെൻഷൻ കുടിശ്ശിഖയ്ക്ക് ഈ ആത്മഹത്യയുമായി ബന്ധമില്ലെന്നും, ഡിസംബർ വരെയുള്ള പെൻഷൻ ജോസഫിനും മകൾക്കും നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് വ്യക്തമാക്കി.