ഒരാളെ മാത്രം പ്രണയിച്ച്, ഒരാള്‍ക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരാള്‍ക്ക് വേണ്ടി ലോകത്തെ സമര്‍പ്പിച്ച് മുന്നോട്ടു പോകുന്ന കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ആനന്ദം. സ്വാര്‍ത്ഥത എന്ന അനുഭവം ഇതിലെ പ്രണയങ്ങളില്‍ ഒരിടത്തും കാണാനില്ല. എന്നാല്‍ ഓരോ പ്രേമാനുഭവവും ഏകത്വമെന്ന, അദ്വൈതമെന്ന പരമാനന്ദത്തെ പുല്‍കുന്നതുമാണ്. പ്രണയം – നിസ്വാര്‍ത്ഥത, പ്രണയം – ദര്‍ശനം, പ്രണയം – ആത്മീയത എന്നിങ്ങനെ പ്രണയത്തിന്റെ ഓരോ തലത്തെയും സസൂക്ഷ്മം ആവിഷ്‌കരിക്കാനും വിശകലനം ചെയ്യാനും ഈ നോവലിന് കഴിയുന്നു. അതുതന്നെയാണ് ചാതകപ്പക്ഷികളുടെ സാഫല്യവും. ‘ചാതകപ്പക്ഷികള്‍’. സോജി ഭാസ്സ്‌കര്‍. ഗ്രീന്‍ ബുക്‌സ്. വില 218 രൂപ.