മാരുതി സുസുക്കി സെലേറിയോയ്ക്ക് കിഴിവ് പ്രഖ്യാപിച്ച് കമ്പനി. ചെറുതും സ്മാര്‍ട്ട് ഹാച്ച്ബാക്കുമാണ് ഈ കാര്‍. അതിന്റെ രൂപകല്‍പ്പനയും സവിശേഷതകളും കാരണം, ഇതിന് മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. സുരക്ഷയ്ക്കായി ഇപ്പോള്‍ ആറ് എയര്‍ബാഗുകള്‍ കൂടിയുണ്ട് എന്നതാണ് സെലേരിയോയുടെ പ്രത്യേകത. ഈ മാസം ഈ കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ 80,000 രൂപ വരെ കിഴിവ് ലഭിക്കും. എഎംടി വേരിയന്റിന് 80,000 രൂപയും സിഎന്‍ജി വേരിയന്റിന് 75,000 രൂപയും കിഴിവ് കമ്പനി നല്കുന്നു. ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 5.64 ലക്ഷം രൂപയാണ്. മാര്‍ച്ച് 31 വരെ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കും. സെലേറിയോയ്ക്ക് കെ10സി ഡ്യുവല്‍ജെറ്റ് 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് ലഭിക്കും. ഇത് ഒരു സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റത്തോടൊപ്പമാണ് വരുന്നത്. ഈ എഞ്ചിന് 66 ബിഎച്പി കരുത്തും 89 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.