സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്. യുട്യൂബർ ഉണ്ണികൃഷ്ണൻ ടി.എൻ നെ ജാതിപരമായി അധിക്ഷേപിച്ച കേസിൽ എളമക്കര പൊലീസാണ് കേസെടുത്തത്. ഉണ്ണി വ്ലോഗ് എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസ് റെജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിനെ തുടർന്ന് ഉണ്ണി വ്ലോഗ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയുകയായിരുന്നു. അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത എന്ന സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനെ തുടർന്ന് അനീഷ് അൻവർ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്.