ഭ്രമാത്മകവും അതേ സമയം ത്രസിപ്പിക്കുന്നതുമായ കാര്‍ബണ്‍ എന്ന സിനിമയുടെ തിരക്കഥ. നിധി തേടിയുള്ള അന്വേഷണത്തില്‍ കേന്ദ്രകഥാപാത്രങ്ങള്‍ എവിടെയാണ് എത്തിച്ചേര്‍ന്നതെന്ന് വായനക്കാരെ അവസാനരംഗം വരെ പിടിച്ചിരുത്തുന്ന വിധത്തിലാണ് തിരക്കഥയുടെയും രചന. വാക്കുകള്‍ക്കപ്പുറം ഒരു ചലച്ചിത്രത്തിന്റെ ആസ്വാദ്യത ഈ രചനയുടെ പ്രത്യേകതയാണ്. ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും മത്സരിച്ചഭിനയിച്ച കാര്‍ബണ്‍ എന്ന സിനിമയുടെ തിരക്കഥയ്ക്ക് ജീവിത തൃഷ്ണകളുടെ സ്പര്‍ശമുണ്ട്. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, പഠനവിഷയമാക്കുന്നവര്‍ക്ക് ഒരു കൈപുസ്തകം. വേണുവിന്റെ കാര്‍ബണ്‍ എന്ന സിനിമയുടെ ഒരു അക്ഷരകല. ‘കാര്‍ബണ്‍’. വേണു. ഗ്രീന്‍ ബുക്‌സ്. വില 213 രൂപ.