മാര്‍വല്‍ സ്റ്റുഡിയോയുടെ പുതിയ സൂപ്പര്‍ ഹീറോ ചിത്രം ‘ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൈറ്റില്‍ കഥാപാത്രമായി ആന്റണി മാക്കി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് രണ്ടര മിനിറ്റിലധികം ദൈര്‍ഘ്യമുണ്ട്. യുഎസിനെതിരെ നടക്കുന്ന ആഗോള ഗൂഢാലോചനയാണ് ഇത്തവണ ക്യാപ്റ്റന്‍ അമേരിക്കയുടെ വിഷയം. ഹാരിസണ്‍ ഫോര്‍ഡ് അഭിനയിക്കുന്ന കേണല്‍ റോസിന്റെ റെഡ് ഹള്‍ക്ക് എന്ന കഥാപാത്രത്തെ നേരിടുന്ന ആന്റണി മാക്കിയുടെ ക്യാപ്റ്റന്‍ അമേരിക്കയാണ് ട്രെയിലറിലെ പ്രധാന ഹൈലൈറ്റ്. ജൂലിയസ് ഓനാ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ഡാനി റാമിറെസ്, ഷിറ ഹാസ്, സോഷ റോക്മോര്‍, കാള്‍ ലംബ്ലി, ജിയാന്‍കാര്‍ലോ എസ്പോസിറ്റോ, ലിവ് ടൈലര്‍, ടിം ബ്ലേക്ക് നെല്‍സണ്‍ എന്നിവരും നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് ചിത്രം ആഗോളതലത്തില്‍ റിലീസാകുന്നത്. ഹരിസണ്‍ ഫോര്‍ഡിന്റെ റെഡ് ഹള്‍ക്ക് ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഇത് ആദ്യമായി അത് കാണിക്കുകയും ചെയ്യുന്നുണ്ട് ട്രെയിലറില്‍.