ഇന്ത്യയിലെ യുവതീ യുവാക്കളെ ആകര്‍ഷിക്കാനായി ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിഡിയോ-ഫോട്ടോ ഷെയറിങ് ആപ്പായ സ്നാപ്ചാറ്റ്. രാജ്യത്തെ യുവ സംഗീതജ്ഞര്‍ക്ക് മാസം രണ്ട് ലക്ഷം രൂപയോളം സമ്പാദിക്കാന്‍ കഴിയുന്ന അവസരമാണ് സ്നാപ് ഒരുക്കിയിരിക്കുന്നത്. സ്വതന്ത്ര ഡിജിറ്റല്‍ മ്യൂസിക് വിതരണ പ്ലാറ്റ്ഫോമായ ‘ഡിസ്ട്രോകിഡു’മായി സഹകരിച്ച് സ്നാപ്ചാറ്റ് തുടക്കമിട്ട ‘സൗണ്ട്സ് ക്രിയേറ്റര്‍ ഫണ്ടി’ന്റെ ഭാഗമായി 50,000 ഡോളര്‍(ഏകദേശം 40 ലക്ഷം രൂപ) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്നാപ്ചാറ്റിന്റെ കീഴിലുള്ള സൗണ്ട്സ്നാപ്പില്‍ ഏറ്റവും മികച്ച മ്യൂസിക് കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യുന്ന 20 കലാകാരന്മാര്ക്ക് 2,500 ഡോളര്‍(ഏകദേശം രണ്ടു ലക്ഷം രൂപ) വീതം ലഭിക്കും. ഇത്തരത്തില്‍ പ്രാദേശിക ഉള്ളടക്ക സൃഷ്ടാക്കളെ ആകര്‍ഷിച്ച് ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കാമെന്ന ലക്ഷ്യമാണ് സ്നാപ്ചാറ്റിനുള്ളത്. 16 വയസിനു മുകളിലുള്ളവര്‍ക്കാണ് ഗ്രാന്റ് ലഭിക്കുക. സ്വന്തമായി നിര്‍മിച്ച ലൈസന്‍സുള്ള കണ്ടെന്റുകള് മാത്രമേ ഗ്രാന്റിനു പരിഗണിക്കുകയുള്ളൂ. സംഗീതരംഗത്ത് കരിയര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുകയാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്.
സ്നാപ്ചാറ്റ് വിളിക്കുന്നൂ, സംഗീതപ്രതിഭകളെ
