വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ തിടുക്കത്തിൽ തെരഞ്ഞെടുപ്പില്ല. ഒഴിവുവന്ന സീറ്റിൽ ആറു മാസത്തിനകം ഒഴിവു നികത്തിയാൽ മതി വയനാടിന്റെ കാര്യത്തിൽ ഇനിയും സമയമുണ്ട്. അതിനാൽ തിടുക്കമില്ല. മുപ്പതു ദിവസത്തെ സമയം അപ്പീൽ നൽകാൻ രാഹുൽ ഗാന്ധിക്ക് നൽകിയ സാഹചര്യമുണ്ട്. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിക്കുന്നില്ല എന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.