തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്‍റെ തിരിച്ചുപോക്ക് വൈകുന്നു. വിമാനം പറത്തിയ പൈലറ്റ് ഇന്നലെ തിരികെ പോക്കുകയും പകരം പൈലറ്റിനെ ഇന്നലെ വൈകിട്ട് തന്നെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തിരുന്നു. യുദ്ധവിമാനത്തിന് തിരിച്ചുപോകുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതിയും നൽകിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് വിമാനം തിരിച്ചുപോകുന്നത് വൈകുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്.യുദ്ധക്കപ്പലില്‍ നിന്ന് പരിശീലനത്തിനായി പുറപ്പെട്ട വിമാനത്തില്‍ ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് എമര്‍ജിന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്.
ബ്രിട്ടീഷ് യുദ്ധവിമാനത്തിന്‍റെ തിരിച്ചുപോക്ക് വൈകുന്നു
