പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിയിൽ നിന്ന് വധു പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ട്, താൻ പറഞ്ഞത് കളവാണ്. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ യുവതി ക്ഷമാപണം നടത്തി. കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ ഉൾപ്പടെ രംഗത്തിറങ്ങിയ ഘട്ടത്തിലാണ് മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി വീഡിയോ പങ്കുവച്ചത്.മകൾ മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി അച്ഛൻ രംഗത്തെത്തി .മകളെ ഇന്നലെ മുതൽ ഫോണിൽ കിട്ടുന്നില്ല. തിങ്കളാഴ്ച മുതൽ ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ല. മകളെ കാണാനില്ലെന്ന് പരാതി നൽകുമെന്ന് അച്ഛൻ അറിയിച്ചു.
മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു.