പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ ഉദ്ദവ്, ഷിൻഡെ പക്ഷങ്ങൾ. പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും.ഷിൻഡെ പക്ഷം സംഗീത ഉപകരണമായ ട്രംപറ്റ്, ഗദ, വാൾ എന്നീ ചിഹ്നങ്ങളിൽ ഏതെങ്കിലും ഒന്ന് ആവശ്യപ്പെടും.ആനന്ദ് ഡിഗയുടേയോ ബാൽതാക്കറെയുടെയോ പേര്  പാർട്ടിയുടെ പുതിയ പേരിൽ ചേർക്കുകയും ചെയ്യും . ഉദ്ദവ് പക്ഷം ഇന്നലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശകൾ നൽകിയിരുന്നു. ശിവസേനാ ബാൽതാക്കറെ, ശിവസേനാ ഉദ്ദവ് ബാലാസാഹേബ് താക്കറെ, ശിവസേനാ പ്രബോധൻകർ താക്കറെ എന്നിങ്ങനെ പേരുകൾ നിർദ്ദേശിച്ചു. ചിഹ്നമായി നൽകിയത്, ത്രിശൂലം, ഉദയസൂര്യൻ, തീപ്പന്തം എന്നിവയാണ്.
മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യം അല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണം. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിവച്ചതിൽ ദുരൂഹത ഉണ്ട് കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നേരത്തേ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കുറ്റപ്പെടുത്തിയിരുന്നു.

സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 82 വയസായിരുന്നു.ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. . 1996 ൽ കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്നു. മകന്‍ അഖിലേഷ് യാദവും, സഹോദരന്‍ ശിവപാല്‍ യാദവും രാഷ്ട്രീയത്തിൽ ഉണ്ട്.

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ ഏകീകൃത നിറനിയമം നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയില്‍ വയലറ്റും ഗോള്‍ഡനും കലര്‍ന്ന വര എന്ന ഏകീകൃത നിറം നിര്‍ബന്ധമാക്കും. മൂന്നു മാസത്തിനകം ബസുകള്‍ ഈ നിറത്തിലേക്കു മാറണം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം ഉടൻ പുറത്തിറങ്ങും. കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിൽ സ്വർണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളിൽ നടന്ന കാര്യങ്ങളും വിവരിക്കുന്നുണ്ട് . മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്ന്  പേരിട്ടതുപോലെ സ്വപ്നയും മഹാഭാരതത്തെ കൂട്ടുപിടിച്ചാണ് തന്റെ പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. ചെന്നൈയിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിക്കെട്ടിയെന്നും പുസ്തകത്തിൽ പറയുന്നു. മറ്റന്നാൾ പുസ്തകം വിപണിയിലിറങ്ങും.
ലോക്‌സഭ തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ ബിജെപി സംസ്ഥാന നേതൃയോഗം കോട്ടയത്ത്. രാവിലെ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം ഉച്ചയ്ക്കാണു സംസ്ഥാന ഭാരവാഹി യോഗം. സംസ്ഥാനത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് യോഗം.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപിക പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനം എന്ന്  ഒരാഴ്ച മുമ്പ് കൊടുത്ത പരാതിയിൽ പറയുന്നു. പരാതിക്കാരി  രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം നല്കാമെന്നറിയിച്ച് മടങ്ങി.അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ പ്രതികരിച്ചു.
ചൈനയിൽ നിന്ന് എത്തിയ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകിയ റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് പദ്ധതി നാലാം വർഷക്കാർക്കും നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി അടക്കം മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ.  കൊവിഡ് മഹാമാരിയും റഷ്യ-യുക്രെയ്‌ൻ യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന വിദേശത്ത് പഠിച്ച ഇന്ത്യന്‍ മെഡിക്കൽ വിദ്യാ‍ർഥികൾക്ക് ആശ്വാസം പകര്‍ന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇന്റേൺഷിപ്പ് കാലയളവ് ഇരട്ടിയാക്കുന്നത് ക്ലിനിക്കൽ പ്രായോഗിക നൈപുണ്യ പരിശീലനത്തിലെ വിടവ് നികത്താൻ കൂടിയാണ് ഈ പദ്ധതി നടപ്പാക്കിയത്.
https://youtu.be/UNELw__53cE

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *