അത്യാകര്‍ഷകമായ ഫീച്ചറുകള്‍ ഉള്ള ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് വിപണിയില്‍ അവതരിപ്പിച്ച് ഇന്ത്യന്‍ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട്. ബോട്ടിന്റെ ലൂണാര്‍ സീരീസിന് കീഴില്‍, ലൂണാര്‍ പ്രോ എല്‍ടിഇ എന്ന സ്മാര്‍ട്ട് വാച്ചാണ് കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലൂണാര്‍ പ്രോ എല്‍ടിഇ സ്മാര്‍ട്ട് വാച്ചില്‍ ജിയോയുടെ ഇ-സിം പിന്തുണയ്ക്കുന്നതാണ്. ഇതാദ്യമായാണ് ഇ-സിം പിന്തുണയുള്ള സ്മാര്‍ട്ട് വാച്ച് ബോട്ട് അവതരിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ വാങ്ങാന്‍ കഴിയുന്ന ലൂണാര്‍ പ്രോ എല്‍ടിഇ സ്മാര്‍ട്ട് വാച്ചിനെ കുറിച്ച് കൂടുതല്‍ പരിചയപ്പെടാം. -സിം പിന്തുണ ലഭിക്കുന്നതിനാല്‍, സ്മാര്‍ട്ട്‌ഫോണിന്റെ സാന്നിധ്യം ഇല്ലാതെ തന്നെ കോളുകള്‍ ചെയ്യാനും എടുക്കാനും കഴിയുന്നതാണ്. സാധാരണയായി ബ്ലൂടൂത്ത് വഴിയുള്ള കോളിംഗ് മാത്രമാണ് ബോട്ട് പോലുള്ള കമ്പനികളുടെ സ്മാര്‍ട്ട് വാച്ചുകളില്‍ ലഭ്യമായിരുന്നത്. എപ്പോഴും ഫോണ്‍ അടുത്ത് ഉണ്ടാകണം എന്നതാണ് ബ്ലൂടൂത്ത് കോളിംഗിന്റെ പ്രധാന പോരായ്മ. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലാണ് ഇ-സിം പിന്തുണ ഉറപ്പുവരുത്തിയിരിക്കുന്നത്. വാച്ചിന് വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. നിരവധി സ്‌പോര്‍ട്‌സ് മോഡുകള്‍ ലഭ്യമാണ്. വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലൂണാര്‍ പ്രോ എല്‍ടിഇ വാങ്ങാനാകും.