രണ്ടാം തലമുറ ബി.എം.ഡബ്ല്യു. എം2 കൂപ്പെ ഇന്ത്യയിലുമെത്തി. 98 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് പുറത്തിറക്കിയതെങ്കിലും ഇന്ത്യയിലെത്താന്‍ വൈകി. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി ഒറ്റ വേരിയന്റില്‍ രണ്ട് ഡോര്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് കൂപ്പെ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഒരു മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷണലായി തിരഞ്ഞെടുക്കാം. പുതിയ മോഡല്‍ ഒരു സി.ബി.യു യൂണിറ്റായിട്ടാണ് പുറത്തിറക്കിയത്. ആല്‍പൈന്‍ വൈറ്റ്, ബ്രൂക്ലിന്‍ ഗ്രേ, ടൊറന്റോ റെഡ്, ബ്ലാക്ക് സഫയര്‍, സാന്‍ഡ്വോര്‍ട്ട് ബ്ലൂ എന്നീ 5 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ടു-ഡോര്‍ സ്‌പോര്‍ട്‌സ് കൂപ്പെ ലഭ്യമാണ്. പുതിയ 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും എം-സ്‌പെസിഫിക് ഗ്രാഫിക്‌സുള്ള 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റേഷനും ഉള്‍ക്കൊള്ളാന്‍ അല്‍പ്പം വളഞ്ഞ ഡിസ്പ്ലേയും ഉള്ളതാണ് എം2. പുതിയ ബിഎംഡബ്ല്യു എം2 വിന് കരുത്ത് പകരുന്നത് 3.0 ലിറ്റര്‍ സ്ട്രെയിറ്റ് സിക്സാണ്. ഈ എഞ്ചിന് 460 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 4.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.