നവീകരണങ്ങളോടെ ആര്‍ 1250 ആര്‍ പുതിയ പതിപ്പ് അവതരിപ്പിച്ച് നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. കൂടാതെ ധാരാളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളോടെയാണ് നേക്കഡ് മോട്ടോര്‍സൈക്കിളിനെ 2023 പതിപ്പിനെ ഒരുക്കിയിരിക്കുന്നത്. 14,995 ഡോളറാണ് പുതിയ മോഡലിന്റെയും വില (ഏകദേശം 12.36 ലക്ഷം രൂപ). ആര്‍ 1250 ആര്‍ ഇപ്പോള്‍ രണ്ട് പുതിയ കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ് – ട്രിപ്പിള്‍ ബ്ലാക്ക് ആന്‍ഡ് സ്‌റ്റൈല്‍ സ്പോര്‍ട്ട്. മുന്‍ കോമ്പിനേഷനില്‍ മെറ്റാലിക് ബ്ലാക്ക് ബോഡി കളര്‍, ഗ്രേ ഫ്രെയിം, ഗോള്‍ഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ കാലിപ്പറുകള്‍ എന്നിവ ലഭിക്കുന്നു. റേഡിയേറ്റര്‍ ഗ്രില്ലും എഞ്ചിന്‍ സ്പോയിലറും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിറത്തിലാണ്. രണ്ടാമത്തേത് വൈറ്റ് ഫ്രെയിമും ഗോള്‍ഡ് ഫ്രണ്ട്, റിയര്‍ കാലിപ്പറുകളും ഉള്ള ബ്ലൂ മെറ്റാലിക് പെയിന്റ് സ്പോര്‍ട്സ് ചെയ്യുന്നു. ഹാന്‍ഡില്‍ബാറുകള്‍ പൂര്‍ണ്ണമായും ബ്ലാക്കും മുന്‍വശത്തെ സ്പോയിലര്‍ ബ്ലൂ കളറിലുമാണ് വരുന്നത്.