കൂട്ടുകാരായ ഇള, മനു, ആദി എന്നിവരുടെ ലോകത്തിലേക്ക് സാഹസികതയുടെ വാതില്‍ തുറക്കുന്നത് വെക്കേഷന്‍കാലത്ത് ഇള നാട്ടിലേക്ക് നടത്തുന്ന യാത്രയാണ്. ആ യാത്രയില്‍ ഇളയോടൊപ്പം ചേരുന്ന ലിറ്റി എന്ന എലിക്കുട്ടിയും തിളങ്ങുന്ന വെള്ളിനൂലുകെട്ടിയ പുസ്തകവും സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാത്ത ലോകത്തേക്കാണ് അവരെ എത്തിക്കുന്നത്. തുടര്‍ന്ന് നടത്തുന്ന സാഹസികയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാവുമോ? രഹസ്യാന്വേഷണത്തില്‍ അവര്‍ കണ്ടെത്തുന്ന കാര്യങ്ങളിലെ വാസ്തവം എന്താണ്? പൊലീസിന് എന്താണ് ചെയ്യാനാകുന്നത്? കുട്ടികളില്‍ ഉദ്വേഗം ജനിപ്പിക്കുന്ന നോവല്‍. ‘ബ്ലാക്ക് ഫോറസ്റ്റ്’. സൂധ തെക്കേമഠം. ഡിസി ബുക്‌സ്. വില 198 രൂപ.