മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീകരതയാണെന്നും വഖഫ് ഭീഷണി കേരളത്തിൽ വ്യാപകമാക്കുകയാണെന്നും ഇതിനെതിരെ കേരളം മുഴുവൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു. മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിൽ അഞ്ച് കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്.