ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കുന്നു. കേരളത്തിലെ ചില സീറ്റുകളിൽ ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ നാനൂറിലേറെ സീറ്റുകള്‍ വിജയിക്കാന്‍ ലക്ഷ്യം വച്ചാണ് ബിജെപിയുടെ നീക്കം.
2019ൽ ബിജെപി നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച 164 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യം തന്നെ പ്രഖ്യാപിക്കും.സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിക്കുന്നത് ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. 45 കേന്ദ്ര മന്ത്രിമാര്‍ക്ക് മണ്ഡലങ്ങളുടെ ചുമതല നല്‍കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.