2022 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക്ക് മസ്റ്ററിങ്ങ് നടത്തണം. ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി വീട്ടിലെത്തി മസ്റ്ററിങ്ങ് നടത്തും.
ക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാനുള്ള ബയോമെട്രിക്ക് മസ്റ്ററിങ്ങ് ഏപ്രിൽ ഒന്നുമുതൽ
