ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാന്‍ അനുമതി തേടി. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് നിതീഷ് കുമാറിന്റെ ശ്രമമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നിതീഷിന്റെ എന്‍ഡിഎ പ്രവേശനത്തിൽ ബിജെപിയുടെയോ, ജെഡിയുവിന്റെയോ നേതൃത്വം ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നടത്തിയിട്ടില്ല. ബിജെപി എംഎൽഎമാരുടെ യോഗം രാവിലെ ചേരും. ബിജെപി പിന്തുണയോടെ നിതീഷ് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാന്‍ അനുമതി തേടി
