മുന്‍നിര ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോഴ്സ് 2024 ഏപ്രിലില്‍ അതിന്റെ മൂന്ന് മോഡലുകള്‍ക്ക് 1.50 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ഈ കാറുകള്‍ക്ക് ബമ്പര്‍ എക്സ്ചേഞ്ച് ബോണസും വിപുലീകൃത വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ടൊയോട്ട അതിന്റെ ജനപ്രിയ ഹാച്ച്ബാക്ക് ഗ്ലാന്‍സയില്‍ ഏപ്രില്‍ മാസത്തില്‍ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 20,000 രൂപയുടെ ആക്സസറികളും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ കാലയളവില്‍, ഉപഭോക്താക്കള്‍ക്ക് ഗ്ലാന്‍സയില്‍ ഏതെങ്കിലും ക്യാഷ് ഡിസ്കൗണ്ടിന്റെ പ്രയോജനം ലഭിക്കില്ല. അതേസമയം, ഈ കാലയളവില്‍ ടൊയോട്ട കാമ്രിയില്‍ ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും. ഇതുകൂടാതെ, ഈ കാറിന് സൗജന്യ വിപുലീകൃത വാറന്റിയും ലഭ്യമാണ്. അതേസമയം ഈ കാലയളവില്‍ ടൊയോട്ട ഹൈറൈഡറില്‍ 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും വിപുലീകൃത വാറന്റിയും 27,000 രൂപ വരെ വിലയുള്ള സൗജന്യ ആക്സസറികളും ലഭ്യമാണ്. എങ്കിലും, ഹൈറൈഡറിനും ക്യാഷ് ഡിസ്കൗണ്ട് ഇല്ല. ടൊയോട്ട കാമ്രി അഞ്ച് സീറ്റുള്ള കാറാണ്. 46.17 ലക്ഷം രൂപയാണ് ടൊയോട്ട കാമ്രിയുടെ വിപണിയിലെ എക്സ് ഷോറൂം വില. മേല്‍പ്പറഞ്ഞ ഓഫറുകള്‍ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും സ്റ്റോക്കിനെയും വേരിയന്റിനെയും നിറത്തെയുമൊക്കെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്തുള്ള ഡീലര്‍ഷിപ്പിനെ സമീപിക്കുക.
ടൊയോട്ടയുടെ മൂന്ന് മോഡലുകള്‍ക്ക് വന്‍ വിലക്കിഴിവ്
