മണി രത്നത്തിന്റെ സംവിധാനത്തില്‍ ഹിന്ദിയിലും തമിഴിലുമായി 2010 ല്‍ പുറത്തെത്തിയ ‘രാവണ്‍/ രാവണന്റെ’ തമിഴ് പതിപ്പ് റീ റിലീസിന് ഒരുങ്ങുന്നു. ഹിന്ദി പതിപ്പില്‍ ഐശ്വര്യ റായ്യും വിക്രവും അഭിഷേക് ബച്ചനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ തമിഴ് പതിപ്പില്‍ ഐശ്വര്യ റായ്, വിക്രം, പൃഥ്വിരാജ് എന്നിവര്‍ ആയിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 55 കോടി ബജറ്റില്‍ തയ്യാറാക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പരാജയപ്പെട്ടെങ്കില്‍ തമിഴ് പതിപ്പ് പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിച്ചു. മണി രത്നം രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംവിധാനം ചെയ്തിരിക്കുന്ന എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തിന്റെ റീ റിലീസ് ഏപ്രില്‍ 17 നാണ്. അതേസമയം ലിമിറ്റഡ് റീ റിലീസ് ആണ് ചിത്രത്തിന്. തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ചിത്രത്തിന് തിയറ്ററുകളുണ്ട്. അതേസമയം മണി രത്നത്തിന്റെ അടുത്ത ചിത്രത്തില്‍ കമല്‍ ഹാസനാണ് നായകന്. തഗ് ലൈഫ് എന്നാണ് ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
‘രാവണന്’ തമിഴ് പതിപ്പ് റീ റിലീസിന് ഒരുങ്ങുന്നു
