ചലച്ചിത്രസംവിധായകന്‍ ഭരതന്റെ നാടും മനുഷ്യരും മിത്തുകളും സിനിമകളും ഭരതനെന്ന വ്യക്തിയും പ്രമേയമാകുന്ന ഭരതേട്ടന്‍, സമകാലീന ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ഹിന്ദുസ്ഥാന്‍ പുലവൃത്തം. നീ പ്രതിയോഗി, പുരുഷ മനോവ്യാപാരങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ജോണി. ഇരുള്‍ത്താര ആമത് ഖാന്‍. സ്ത്രീയുടെ സങ്കീര്‍ണമായ മാനസികഭാവങ്ങളെ പകര്‍ത്തുന്ന ഈശ്വരിയും കൃഷ്ണനും, മാധവി മങ്കയാര്‍കരശി മിതാലി തുടങ്ങി ആഖ്യാനത്തിലും പ്രമേയത്തിലും രൂപഘടനയിലും തികച്ചും വൈവിധ്യം പുലര്‍ത്തിക്കൊണ്ട് കഥാസാഹിത്യത്തില്‍ എഴുത്തുകാരന്റെ മുന്‍നിരസ്ഥാനം ഉറപ്പിക്കുന്ന മികച്ച കഥകള്‍. ‘ഭരതേട്ടന്‍’. സുസ്‌മേഷ് ചന്ത്രോത്ത്. മനോരമ ബുക്‌സ്. വില 237 രൂപ.