ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രീമിയം പ്ലാറ്റ്ഫോം ഇലക്ട്രിക്ക് അടിസ്ഥാനമാക്കിയുള്ള ആദ്യ കാര്‍ ക്യു6 ഇ ട്രോണ്‍ ഔഡി പുറത്തിറക്കി. ഫീച്ചറുകള്‍ കൊണ്ടും പ്രകടനം കൊണ്ടും സമ്പന്നമായ ക്യു6 ട്രോണില്‍ മറ്റൊരു സവിശേഷതകൂടിയുണ്ട്. ഒഎല്‍ഇഡി ലൈറ്റിങ് സാങ്കേതികവിദ്യയുമായി എത്തുന്ന ലോകത്തെ ആദ്യത്തെ വാഹനമാണ് ഔഡി 6. ചുറ്റുമുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുന്നവയായിരിക്കും ഔഡി ക്യു6 ഇ ട്രോണിന്റെ പിന്നിലെ ഒഎല്‍ഇഡി ലൈറ്റുകള്‍. എട്ട് വ്യത്യസ്ത സിഗ്നേച്ചര്‍ ഡിസൈനുകളില്‍ ഏതു വേണമെങ്കിലും ക്യു6 ഇ ട്രോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാനാവും. 100കിലോവാട്ട്അവര്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് ക്യു6 ഇ ട്രോണിലുള്ളത്. 390 ബിഎച്ച്പി കരുത്തുള്ള ഈ വാഹനം ലോഞ്ച് കണ്ട്രോള് ആക്ടിവേറ്റ് ചെയ്യുന്നതോടെ 517 ബിഎച്ച്പി കരുത്തില്‍ കുതിക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.9 സെക്കന്‍ഡ് മതിയെങ്കില്‍ ലോഞ്ച് കണ്ട്രോള് ആക്ടിവേറ്റ് ചെയ്യുന്നതോടെ ഇത് വെറും 4.3 സെക്കന്‍ഡായി മാറും. ഒറ്റ ചാര്‍ജില്‍ ലഭിക്കുന്ന റേഞ്ച് 613 കിമീ. വെറും പത്തു മിനുറ്റില്‍ 250 കിമി യാത്ര ചെയ്യാന്‍ വേണ്ട ചാര്‍ജു ചെയ്യാനാകുമെന്നും പത്തു ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 21 മിനുറ്റുകൊണ്ടെത്തുമെന്നും ഔഡി വാഗ്ദാനം ചെയ്യുന്നു.
ക്യു6 ഇ ട്രോണ്‍ പുറത്തിറക്കി ഔഡി
