ഓപ്പറേഷന് താമരയുടെ ഭാഗമായില്ലെങ്കില്‍ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി സര്‍ക്കാരിലെ മന്ത്രി അതിഷിമർലെനെ. ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടാകുമെന്നും, സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും, കൂടാതെ തന്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു. ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ശ്രമമെന്നും, ബിജെപിയിൽ ചേർന്നാൽ കേസിൽ നിന്നൊഴിവാക്കാമെന്നും, ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി.
ഓപ്പറേഷന് താമരയുടെ ഭാഗമായില്ലെങ്കില്‍ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് അതിഷി മർലെനെ
