കുഞ്ഞുണ്ണി വിമതനാണ്. എന്നാല്‍ വിപ്ലവകാരിയല്ല. അയാളുടെ ലംഘനങ്ങള്‍ ബോധപൂര്‍വ്വം എന്നതിനെക്കാള്‍ അബോധപൂര്‍വ്വം ആണ്. അയാള്‍ ബ്രാഹ്മണ്യത്തിന്റെ ഉറച്ച പര്‍വ്വതത്തില്‍നിന്നും തെറിച്ചുപോയ ഒരു കല്ലാണ്. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന വി.ടി.യുടെ ആഹ്വാനം അയാളുടെ മനസ്സിന്റെ പശ്ചാത്തലത്തിലുണ്ട്. അവതാരിക: പി.എന്‍. ഗോപീകൃഷ്ണന്, പഠനം: സി.എസ്. വെങ്കിടേശ്വരന്. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം നേടിയ കെ.ആര്. മോഹനന്റെ ‘അശ്വത്ഥാമാവ് ‘ എന്ന സിനിമയ്ക്കാധാരമായ നോവല്‍. ‘അശ്വത്മാവ്’. മാടമ്പ് കുഞ്ഞുകുട്ടന്. ഡിസി ബുക്സ്. വില 171 രൂപ.