ഫേസ്ബുക്ക്, മെസഞ്ചര്‍ എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക് പാസ്‌കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. പ്ലാറ്റ്‌ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് പാസ് കീ. ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ച് ഉപഭോക്താവ് ലോഗിന്‍ ചെയ്യുന്ന രീതിയാണിത്. ‘ആണ്‍ഡ്രോയ്ഡ്, ഐ.ഒ.എസ് മൊബൈലുകളില്‍ ഫേസ്ബുക്കിന് പാസ്‌കീകള്‍ ഉടന്‍ ലഭ്യമാകും. വരും മാസങ്ങളില്‍ മെസഞ്ചറിനും പാസ്‌കീകള്‍ പുറത്തിറക്കും’. പാസ്വേഡുകളെ അപേക്ഷിച്ച് പാസ്‌കീകള്‍ ഹാക്ക് ചെയ്യാന്‍ വളരെ പ്രയാസമാണ്. വിരലടയാളം, ഫേസ് സ്‌കാന്‍ അല്ലെങ്കില്‍ പിന്‍ എന്നിങ്ങനെയുള്ള പാസ്‌കീ ഡേറ്റ ഉപകരണത്തില്‍ തന്നെയാണ് സൂക്ഷിക്കുക. മെറ്റക്ക് പോലും ആക്സസ് ചെയ്യാന്‍ കഴിയില്ല. ഗൂഗിളും പാസ്‌കീ സേവനം ആരംഭിച്ചിട്ടുണ്ട്. പാസ്‌കീ ക്രിയേറ്റ് ചെയ്യുന്ന വിധം – ഫോണില്‍ ഫേസ്ബുക്ക് ആപ്പ് തുറക്കുക. സെറ്റിങ്‌സ് ഓപണ്‍ ചെയ്ത് അക്കൗണ്ട്‌സ് സെന്ററില്‍ ടാപ്പ് ചെയ്യുക. പാസ്‌കീ ഓപ്ഷന്‍ എടുത്ത് സ്‌ക്രീനിലെ ഘട്ടങ്ങള്‍ പാലിക്കുക. പാസ്‌കീ സൃഷ്ടിക്കാന്‍ വിരലടയാളം, ഫേസ് സ്‌കാന്‍ അല്ലെങ്കില്‍ പിന്‍ ഉപയോഗിക്കുക.