ഇന്ത്യന്‍ സംഗീത ലോകത്ത് ഏറ്റവും ആരാധകരുള്ള സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ സംഗീത സംവിധാന രംഗത്തേക്ക്. ‘മിന്‍മിനി’ എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഖദീജ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. ചിത്രത്തിന്റെ സംവിധായിക ഹലിദ ഷമീമിന് നന്ദി കുറിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്. ഖദീജ മിന്‍മിന്‍ എന്ന സിനിമയ്ക്കായി ഒരുക്കിയ ഗാനങ്ങളെ പ്രശംസിച്ചുകൊണ്ട് സംവിധായിക ഹലിദ ഷമീം എത്തി. ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഖദീജ. സ്വന്തം മ്യൂസിക് വിഡിയോയും ഖദീജ പുറത്തിറക്കിയിട്ടുണ്ട്. സംഗീത മാന്ത്രികന്റെ കുടുംബത്തില്‍ മറ്റൊരാള്‍ കൂടി എത്തുന്നത് സിനിമാ ആസ്വാദകരെ ആവേശത്തിലാക്കുകയാണ്. അടുത്തിടെ സംഗീതസംവിധാനത്തിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നതായി സൂചന നല്‍കിക്കൊണ്ട് ഖദീജ എത്തിയിരുന്നു. എസ്തര്‍ അനിലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ഗൗരവ് കലൈ, പ്രവീണ്‍ കിഷോര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സില്ലു കരിപ്പാട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് ഹലിദ.