ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകന് എന്ന ഖ്യാതി സ്വന്തമാക്കി സംഗീത ഇതിഹാസം എ.ആര്.റഹ്മാന്. 3 കോടി രൂപയാണ് റഹ്മാന്റെ പ്രതിഫലമെന്ന് ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാട്ടിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായിക അഥവാ ഗായകന് ആരാണെന്നത് പല കാലങ്ങളിലായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സുനിധി ചൗഹാന്, സോനു നിഗം, അര്‍ജിത് സിങ്, ശ്രേയ ഘോഷാല്‍ എന്നിവരായിരുന്നു സാധ്യതാ പട്ടികയിലെ പ്രമുഖര്‍. എന്നാല്‍ ഈ മുന്‍നിര ഗായകരെയൊക്കെ പിന്തള്ളിയാണ് എ.ആര്.റഹ്മാന് ഒന്നാമതെത്തിയത്. റഹ്മാന് തന്നെ സംഗീതം നിര്‍വഹിക്കുന്ന ചിത്രങ്ങളിലാണ് അദ്ദേഹം കൂടുതലായും ഗാനങ്ങള്‍ ആലപിക്കുന്നത്. പതിനൊന്നാം വയസ്സില്‍ സംഗീതരംഗത്തെത്തിയതാണ് എ.ആര്.റഹ്മാന്. 1992ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം ‘റോജ’യിലൂടെ സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായി. റോജയിലെ പാട്ടുകള്‍ രാജ്യം മുഴുവന്‍ ഏറ്റുപാടിയതോടെ തിരക്കുള്ള സംഗീതജ്ഞനായി റഹ്മാന് അതിവേഗം വളര്‍ന്നു. ‘യോദ്ധ’യാണ് ആദ്യ മലയാള ചിത്രം.