സ്വർണ്ണക്കടത്ത്, ഹവാല ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയാണ് അൻവർ എം എൽ എ സംസാരിക്കുന്നതെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ് ആരോപിച്ചു. സ്വർണക്കള്ളക്കടത്തിൽ അൻവറിന് ഷെയറുള്ളതായി നാട്ടിൽ സംസാരമുണ്ട്. സ്വർണ്ണ കള്ളക്കടത്തുകാരെയും, കാരിയർമാരെയും സംക്ഷിക്കേണ്ട ബാധ്യത അൻവറിനുണ്ടെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി തുറന്നടിച്ചു. അൻവർ മദയാനയെ പോലെയാണ് പെരുമാറുന്നത്. അൻവറിന് ഒരു നാവേയുള്ളൂ. പക്ഷേ പാർട്ടിക്ക് ലക്ഷക്കണക്കിന് നാവുകളുണ്ട്. വലതുപക്ഷത്തിന്റെ കോടാലിയായാണ് അൻവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അൻവർ മലർന്ന് കടന്ന് തുപ്പുകയാണ്. പാർട്ടിയെ വെല്ലുവിളിച്ചാൽ പാർട്ടി പ്രതികരിക്കും. അത് അൻവറിന് ബോധ്യപ്പെടും. കേരള രാഷ്ട്രീയത്തിലെ എടുക്കാ പണ്ടമായി അൻവർ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.