പുത്തന്‍ വാഹനം സ്വന്തമാക്കി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വോള്‍വോ എക്‌സ്‌സി60 എസ്യുവിയുടെ പുതുക്കിയ പതിപ്പാണ് ഗാരിജിലേക്ക് എത്തിച്ചിരിക്കുന്നത്. മുഖം മിനുക്കി എത്തിയിരിക്കുന്ന ഈ മോഡലിന് 71.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മോഡലിന്റെ ഏറ്റവും പുതിയ പതിപ്പില്‍ കുറച്ച് സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളും അതോടൊപ്പം പുതുക്കിയ സവിശേഷതകളും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പറും അടക്കം ഏറ്റവും വ്യക്തമായ മാറ്റങ്ങള്‍ മുന്‍വശത്താണ്. മാറ്റങ്ങളില്‍ പുതുക്കിയ ലൈറ്റിംഗ് സിഗ്‌നേച്ചറുമായി വരുന്ന ടെയില്‍ലാമ്പുകള്‍ പുതിയ അലോയി വീലുകള്‍ ഒരു പുതിയ പിന്‍ ബമ്പര്‍ എന്നിവ ഉള്‍പ്പെടുന്നു. പവര്‍ട്രെയിന്റെ കാര്യത്തില്‍, എക്‌സ്‌സി60 -ല്‍ 48വി മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം 2.0 -ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് വോള്‍വോ സജ്ജീകരിച്ചിരിക്കുന്നത്, ഇത് 247 ബിഎച്പി കരുത്തും 360 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 8 -സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും സ്റ്റാന്‍ഡേര്‍ഡായി കണക്ട് ചെയ്തിരിക്കുന്നു.