മലയാളനാടിന്റെ മുഖ്യധാരയില്‍നിന്ന് അകലെയായിരുന്ന വയനാട്ടില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കവര്‍ഷങ്ങളില്‍ ദേശീയപ്രസ്ഥാനത്തിന് അടിത്തറയിട്ട ദേശാഭിമാനികളിലൊരാളായ എം.എ. ധര്‍മ്മരാജയ്യരുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു കാലഘട്ടത്തിന്റെയും ഒരു നാടിന്റെയും എഴുതപ്പെടാതെപോയ ഭൂതകാലത്തിലേക്കാണ് വെളിച്ചം വീശുന്നത്. ഗാന്ധിമാര്‍ഗ്ഗം പിന്തുടര്ന്ന് കോണ്‍ഗ്രസ്സിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹികനവോത്ഥാനത്തിനുമായി പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകന്റെ സത്യസന്ധമായ ജീവിത രേഖയാണിത്. ആധുനിക വയനാടിന്റെ ശില്‍പ്പികളിലൊരാളായ എം.എ. ധര്‍മ്മരാജയ്യരുടെ ആത്മകഥാപരമായ കുറിപ്പുകള്‍. ‘എന്റെ ഓര്‍മ്മക്കുറിപ്പുകള്‍; നാടിന്റെയും’. മാതൃഭൂമി. വില 255 രൂപ.