വയനാട്ടിൽ ദുരന്തമുണ്ടായ സമയത്ത് കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നൽകിയെന്ന് അമിത് ഷാ. പല ഘട്ടങ്ങളിലായി കേന്ദ്രം സംസ്ഥാനത്തിന് നൽകിയ സാമ്പത്തിക സഹായത്തിൻ്റെ കണക്ക് അവതരിപ്പിച്ചാണ് മന്ത്രിയുടെ പ്രതികരണം. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചർച്ചക്കിടെ പാർലമെൻ്റിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത് അതി തീവ്ര ദുരന്തമെന്ന് പ്രഖ്യാപിച്ചു. മന്ത്രി തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 530 കോടി രൂപ നൽകി.’ തുടർ സഹായം മാനദണ്ഡങ്ങൾക്കനുസരിച്ച് നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
വയനാട്ടിൽ ദുരന്തമുണ്ടായ സമയത്ത് കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നൽകിയെന്ന് അമിത് ഷാ
