82-ാം ജന്മദിനത്തില് പുതിയൊരു ആഡംബര വാഹനം കൂടി സ്വന്തമാക്കി അമിതാഭ് ബച്ചന്. ബി എം ഡബ്ള്യു ഐ 7 ഇലക്ട്രിക് സെഡാനാണ് ബച്ചന് ഏറ്റവുമൊടുവില്‍ സ്വന്തമാക്കിയത്. ഏകദേശം 2.03 കോടി രൂപ ഐ 7 ഇ ഡ്രൈവ് 50 എം സ്പോട്ടിനു എക്സ് ഷോറൂം വില വരും. ബി എം ഡബ്ള്യു ഐ 7 ഇലക്ട്രിക് സെഡാന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളിലേക്കു വരികയാണെങ്കില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുള്ള, 101.7 കിലോവാട്ട്അവര്‍ ബാറ്ററി 544 എച്ച് പി, 745 എന്‍ എം കരുത്തും ഉല്പാദിപ്പിക്കും. 250 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗപരിധി. 3.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 560 കിലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാര്‍ജിങ്ങിനു സഹായിക്കുന്ന 195 കിലോവാട്ട് ഡിസി ബാറ്ററി പായ്ക്ക് 40 മിനിട്ടില്‍ 80 ശതമാനം ചാര്‍ജ് കൈവരിക്കും.