ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഭൂമി, മകള്‍, ഭക്ഷണം എന്നിവയ്ക്ക് സംരക്ഷണം ബിജെപി ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അതാണ് ബിജെപിയുടെ മുദ്രാവാക്യമെന്നും അമിത് ഷാ പറഞ്ഞു. ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇതിന് കാരണം നുഴഞ്ഞുകയറ്റക്കാര്‍ പെൺകുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നതാണെന്നും അമിത്ഷാ ആരോപിച്ചു. റാഞ്ചിയില്‍ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയാണ് അമിത്ഷായുടെ പ്രതികരണം. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന ജെ.എം.എമ്മിനെ വേണോ അതോ, അനധികൃത അതിര്‍ത്തി കടക്കല്‍ തടയുന്ന ഭാരതീയ ജനതാ പാർട്ടിയെ വേണോ എന്ന് ഝാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ജാർഖണ്ഡിലെ ജനങ്ങൾ, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളും ദരിദ്രരും ആദിവാസികളുമൊക്കെ വലിയ പ്രതീക്ഷയോടെയാണ് ബിജെപിയുടെ പ്രകടന പത്രികയെ നോക്കിക്കാണുന്നതെന്നും അമിത്ഷാ പറഞ്ഞു.
ജാർഖണ്ഡിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ബിജെപിയുടെ പ്രകടന പത്രികയെ നോക്കിക്കാണുന്നതെന്ന് അമിത്ഷാ
