jpg 20240417 172656 0000

ഛത്തീസ്ഗഢില്‍ സുരക്ഷാസേന നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാങ്കറില്‍ നടത്തിയ സൈനിക നടപടിയില്‍ 29 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ ബി.ജെ.പി. സര്‍ക്കാര്‍, നക്‌സലിസത്തിനും ഭീകരവാദത്തിനുമെതിരേ തുടര്‍ച്ചയായ പ്രചാരണങ്ങള്‍ ആരംഭിച്ചുവെന്നും, 2014 മുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കി. മാവോവാദികളെ ഇല്ലാതാക്കാന്‍ 2019-ന് ശേഷം ചുരുങ്ങിയത് 250 ക്യാമ്പുകള്‍ ഛത്തീസ്ഗഢില്‍ ആരംഭിച്ചുവെന്നും. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഏകദേശം മൂന്നുമാസത്തിനകം സംസ്ഥാനത്ത് എണ്‍പതിലധികം നക്‌സല്‍വാദികളെ വധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *