മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യ എഎംജി സിഎല്‍ഇ 53 കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 1.35 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ജര്‍മ്മന്‍ ആഡംബര നിര്‍മ്മാതാക്കള്‍ ഇത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഈ സ്പോര്‍ട്ടി കൂപ്പെ മോഡല്‍ നിരയില്‍ സിഎല്‍ഇ 300 കാബ്രിയോലെയെക്കാള് മുകളിലാണ് സ്ഥാനം പിടിക്കുന്നത്, കൂടാതെ വിലയും 20 ലക്ഷം രൂപ കൂടുതലാണ്. സിഎല്‍ഇ 53 -യുടെ അവതരണത്തോടെ, മെഴ്സിഡീസ് ഇപ്പോള്‍ ഇന്ത്യയില്‍ 10 എഎംജി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, 64 -കളര്‍ ആംബിയന്റ് ലൈറ്റിങ്ങും, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, മെമ്മറി ഫംഗ്ഷനുള്ള പവര്‍ഡ് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.
എഎംജി സിഎല്‍ഇ 53 കൂപ്പെ ഇന്ത്യയില്‍
