പക്ഷിനിരീക്ഷണത്തിന്റെ ആവേശവും ഊര്‍ജ്ജവും അറിയാനുള്ള ഗ്രന്ഥമാണിത്. പക്ഷികളുടെ നിറവും ശബ്ദവും ആകൃതിയും സ്വഭാവവും ചേഷ്ടകളും കൂടുകെട്ടലിലെ കൗതുകവും പക്ഷിനിരീക്ഷണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പക്ഷികള്‍ കാണപ്പെടുന്ന സ്ഥലം, മരം, സമയം, അവയുടെ ഭക്ഷണം, കൂട്, കൂട് കെട്ടിയ സ്ഥലം, സ്ഥാനം, ഉയരം, കൂടുകെട്ടലിലും കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്നതിലും അടയിരിപ്പിലും ഇണകളുടെ പങ്കാളിത്തം, ആഹാരം നല്കുന്ന രീതി തുടങ്ങിയ ധാരാളം കാര്യങ്ങള്‍ പക്ഷിനിരീക്ഷണത്തിലൂടെ കണ്ടെത്താമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. പക്ഷികളുടെ ജീവിതം കണ്ടറിയാനും അവയുടെ വിശാലമായ ലോകത്തെ മനസ്സിലാക്കാനുമുള്ള ഒരു ‘കിളി’വാതിലാണ് ഈ പുസ്തകം. ‘വീട്ടുവളപ്പിലെ പക്ഷി നിരീക്ഷണം’. പി വി പദ്മനാഭന്. ഗ്രീന്‍ ബുക്സ്. വില 190 രൂപ.
വീട്ടുവളപ്പിലെ പക്ഷി നിരീക്ഷണം
